റിയാലിറ്റി ഷോ താരം വാഹനാപകടത്തില്‍ മരിച്ചു

വാഹനാപകടത്തില്‍പ്പെട്ട് ചികിത്സയിലായിരുന്ന ഗായികയും നൃത്തവിദ്യാര്‍ത്ഥിനിയുമായ മഞ്ജുഷ മോഹന്‍ദാസ് അന്തരിച്ചു. 26 വയസായിരുന്നു. ഐഡിയ സ്റ്റാര്‍ സിംഗര്‍ റിയാലിറ്റി ഷോയിലെ താരമായിരുന്നു മഞ്ജുഷ. കാലടി സംസ്‌കൃത സര്‍വ്വകലാശാലയിലെ രണ്ടാം വര്‍ഷ എംഎ നൃത്തവിദ്യാര്‍ത്ഥിനിയാണ്. കഴിഞ്ഞ ആഴ്ച കോളേജിലേക്ക് വരുന്ന വഴി അപകടത്തില്‍ പെടുകയായിരുന്നു മഞ്ജുഷ. എംസി റോഡില്‍ താന്നിപ്പുഴയില്‍ മഞ്ജുഷ സഞ്ചരിച്ച സ്‌കൂട്ടറില്‍ മിനി ലോറിയിടിച്ചാണ് അപകടം ഉണ്ടായത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top