മീശ നോവല്‍ പിന്‍വലിക്കുന്നതിനെതിരെ സുപ്രീം കോടതി

മീശ നോവല്‍ പിന്‍വലിക്കുന്നതിനെതിരെ സുപ്രീം കോടതി.മീശ എന്ന നോവലിലെ പരാമര്‍ശങ്ങള്‍ രണ്ട് കഥാപാത്രങ്ങള്‍ തമ്മില്‍  മാത്രമല്ലേയെന്ന് സുപ്രീം കോടതി ചോദിച്ചു.കൗമാരക്കാര്‍ ഇങ്ങനെ സംസാരിക്കുന്നത് സ്വാഭാവികമാണെന്നും കോടതി അഭിപ്രായപ്പെട്ടു. കോടതി പരാമര്‍ശങ്ങളെ തുടര്‍ന്ന് ഹര്‍ജി പിന്‍വലിക്കാന്‍ പരാതിക്കാരന്‍ ശ്രമിച്ചു. എന്നാല്‍ സുപ്രീം കോടതി സമ്മതം നല്‍കിയില്ല.  നോവല്‍ നിരോധിക്കണമെന്ന ഹര്‍ജിയ്ക്ക് പിന്നില്‍ രാഷ്ട്രീയമെന്ന് കേരളത്തിന്റെ അഭിഭാഷകന്‍ കുറ്റപ്പെടുത്തി. രണ്ട് ഭാഗങ്ങള്‍ വായിച്ചിട്ടാണോ പുസ്തകം നികരോധിക്കണമെന്ന് ആവശ്യപ്പെടുന്നതെന്നും കോടതി ആരാഞ്ഞു.  നോവലിന്റെ പരിഭാഷ ഹാജരാക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top