കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതി; ജലന്ധര്‍ ബിഷപ്പിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി

കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് മാര്‍. ഫ്രാങ്കോ മുളയ്ക്കലിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. ബിഷപ്പിനെതിരായ അന്വേഷണം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി. ഹര്‍ജിയില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍. ജോര്‍ജ്ജ് ആലഞ്ചേരിയെ എതിര്‍കക്ഷിയായിട്ടുണ്ട്. ബിഷപ്പിനെതിരെ പരാതി കിട്ടിയിട്ടും നടപടി എടുത്തില്ലെന്നാണ് കര്‍ദിനാളിനെതിരായ ആരോപണം. അന്വേഷണസംഘം ഇതുവരെ സ്വീകരിച്ച നടപടികള്‍ കോടതിയെ അറിയിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ട്. കേരള കാത്തലിക് ചര്‍ച്ച് റിഫോര്‍മേഷന്‍ മൂവ്‌മെന്റ് എന്ന സംഘടനയാണ് ഹൈക്കോടതിയെ സമീപിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top