സാമൂഹ്യ മാധ്യമങ്ങളെ നിരീക്ഷിക്കാനില്ല; തീരുമാനം പിൻവലിച്ച് കേന്ദ്രം

സാമൂഹ്യ മാധ്യമങ്ങളെ നിരീക്ഷിക്കാനായി സോഷ്യൽ മീഡിയ ഹബ് രൂപീകരിക്കാനുള്ള തീരുമാനം പിൻവലിച്ചതായി എജി. സമൂഹമാധ്യമങ്ങളിൽ ഒളിഞ്ഞു നോക്കാനില്ലെന്നാണ് എജി സുപ്രീം കോടതിയെ അറിയിച്ചത്.

സോഷ്യൽ മീഡിയ ഹബ് രൂപീകരിക്കുന്നതിനെതിരെ തൃണമൂൽ കോൺഗ്രസ് എംഎൽഎ മഹുവ മോയിത്ര സമർപ്പിച്ച ഹർജിയിലാണ് കേന്ദ്രസർക്കാർ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ജസ്റ്റിസുമാരായ എഎം ഖൻവിൽക്കർ, ഡി വൈ ചന്ദ്രചൂഡ് എന്നിവരുൾപ്പെട്ട ബെഞ്ചാണ് കേസ് പരിഗണിച്ചത്.

കേന്ദ്ര സർക്കാരിന്റെ നീക്കം, രാജ്യത്തെ നിരീക്ഷണവലയത്തിൽ നിർത്തുന്നതിന് തുല്യമാണെന്ന് അഭിപ്രായപ്പെട്ട സുപ്രീംകോടതി സോഷ്യൽ മീഡിയകളെ നിരീക്ഷിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തെ ശക്തമായി വിമർശിച്ച് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top