കീഴാറ്റൂരില്‍ ബദല്‍ പാത; സാധ്യത പരിശോധിക്കാന്‍ സാങ്കേതിക സമിതി

Keezhattur stir

കീഴാറ്റൂരില്‍ വയല്‍ നികത്തിയുള്ള ബൈപാസിന് ബദല്‍ സാധ്യത തേടി കേന്ദ്രം. കീഴാറ്റൂരില്‍ സമരം ചെയ്യുന്ന വയല്‍ക്കിളി നേതാക്കളുമായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി നടത്തിയ ചര്‍ച്ചയിലാണ് ഈ തീരുമാനം.

ബദല്‍ സാധ്യതകള്‍ പരിശോധിക്കാനായി സാങ്കേതിക സമിതിയെ നിയോഗിക്കുമെന്ന് യോഗതീരുമാനം വിശദീകരിച്ചുകൊണ്ട് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. കേന്ദ്രത്തിന്റെ തീരുമാനത്തില്‍ സംതൃപ്തരാണെന്ന് ചര്‍ച്ചയ്ക്ക് ശേഷം വയല്‍ക്കിളി സമരസമിതിയും പറഞ്ഞു.

കീഴാറ്റൂരില്‍ മേല്‍പ്പാലം പരിഹാരമല്ലെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം യോഗശേഷം പറഞ്ഞു. അലൈന്‍മെന്റ് മാറ്റുക മാത്രമാണ് പരിഹാരം. ഇതിനുള്ള സാധ്യതകള്‍ സാങ്കേതിക സമിതി പഠനത്തിന് ശേഷം അറിയിക്കുമെന്നും മന്ത്രി പറഞ്ഞു.

സമരസമിതി കീഴാറ്റൂരിലെത്തി പരിശോധന നടത്തുമെന്നും ഈ സമിതിയുടെ റിപ്പോര്‍ട്ട് അനുസരിച്ചായിരിക്കും തുടര്‍നടപടികളെന്നും നിതിന്‍ ഗഡ്കരിയും വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top