സര്‍ക്കാര്‍ സര്‍വ്വീസുകളിലെ സ്ഥാനക്കയറ്റം; പട്ടിക വിഭാഗങ്ങള്‍ക്ക് സംവരണം വേണമെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍

സര്‍ക്കാര്‍ സര്‍വീസുകളിലെ സ്ഥാനക്കയറ്റത്തിന് പട്ടിക വിഭാഗങ്ങള്‍ക്ക് 22 ശതമാനം സംവരണം ഏര്‍പ്പെടുത്തണമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു. സംവരണം വേണ്ടെന്ന മുന്‍വിധി തിരുത്തണമെന്ന് കേന്ദ്രം നിലപാട് സ്വീകരിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍കണ്ടാണ് ബിജെപിയുടെ പുതിയ നീക്കം. സുപ്രീം കോടതിയുടെ അഞ്ചംഗ ബഞ്ചിന് മുമ്പാകെ അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാലാണ് പട്ടിക വിഭാഗങ്ങളുടെ സംവരണത്തിനായി വാദിച്ചത്.
പട്ടികജാതിക്ക് 15 ശതമാനവും പട്ടിക വർഗ്ഗത്തിന് ഏഴര ശതമാനവും സംവരണം സ്ഥാനകയറ്റത്തിൽ നല്കണമെന്നും കേന്ദ്രം നിർദ്ദേശിച്ചു. സ്ഥാനകയറ്റത്തിന് സംവരണം ആവശ്യമില്ല എന്ന 2006ലെ സുപ്രീംകോടതി വിധിക്കെതിരായ ഹർജിയാണ് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ അഞ്ചംഗ ബഞ്ച് കേൾക്കുന്നത്. വിധി പ്രസ്താവിച്ചത് അഞ്ചംഗ ബഞ്ചായതിനാൽ വലിയ ബഞ്ചിലേക്ക് കേസ് മാറ്റണമെന്നും അറ്റോർണി ജനറൽ ആവശ്യപ്പെട്ടു. ഈ മാസം പതിനെട്ടിന് കേസ് വീണ്ടും പരിഗണിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here