മലമ്പുഴ അണക്കെട്ടിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി

malampuzha dam

മലമ്പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി. ഒമ്പത് സെന്റീമീറ്റര്‍ വീതമാണ് ഉയര്‍ത്തുന്നത്. ആദ്യം മൂന്ന് സെന്റീമീറ്റര്‍ വീതമായിരുന്നു ഷട്ടറുകള്‍ ഉയര്‍ത്തിയത്. രാവിലെ ഏഴ് മണി മുതലാണ് ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തിയത്. മലമ്പുഴയുടെ വൃഷ്ടി പ്രദേശങ്ങളില്‍ ഇന്നലെ രാത്രി മഴ ശക്തമായതിന്റെ പശ്ചാത്തലത്തിലാണ് ഇന്ന് ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തിയത്. ഇതിനെ തുടര്‍ന്ന് കല്‍പാത്തി ഭാരതപ്പുഴകളുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top