പാലക്കാട്ട് കെട്ടിടം തകര്‍ന്ന സംഭവം; തെരച്ചില്‍ നിറുത്തി

പാലക്കാട് മുനിസിപ്പല്‍ ബസ് സ്റ്റാന്റിന് സമീപെ കെട്ടിടം തകര്‍ന്ന് വീണ സ്ഥലത്ത് ദുരന്തനിവാരണ സേന തെരച്ചില്‍ അവസാനിപ്പിച്ചു. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് തെരച്ചില്‍ അവസാനിപ്പിച്ചത്. ഇന്നലെ ഒരുമണിയോടെയാണ് കെട്ടിടം തകര്‍ന്ന് വീണത്. അപകടത്തില്‍ പന്ത്രണ്ട് പേര്‍ക്ക് പരിക്കേറ്റിരുന്നു. തിരച്ചില്‍ നാളെ പുനഃരാരംഭിക്കും. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ആരും കുടുങ്ങിക്കിടക്കുന്നില്ലെന്നാണ് സൂചന. ആരെയും കാണാതായതായി ഇതുവരെ പരാതി ലഭിച്ചിട്ടില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top