പീഡനക്കേസ്; ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യാന്‍ അന്വേഷണസംഘം ജലന്ധറിലേക്ക്

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ആരോപണവിധേയനായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യാനായി അന്വേഷണസംഘം ജലന്ധറിലേക്ക്. ഡല്‍ഹിയിലുള്ള അന്വേഷണസംഘം ഇന്ത്യയിലെ വത്തിക്കാന്‍ പ്രതിനിധിയെ ചോദ്യം ചെയ്യും. ഇതിന് ശേഷമായിരിക്കും ജലന്ധറിലേക്ക് പോകുക.
അതിനിടെ, ഇരയായ കന്യാസ്ത്രീക്കെതിരെ നല്‍കിയ പരാതിയില്‍ നിന്ന് യുവതി പിന്മാറിയിട്ടുണ്ട്. തന്റെ ഭര്‍ത്താവുമായി കന്യാസ്ത്രീക്ക് ബന്ധമുണ്ടെന്നായിരുന്നു യുവതി പരാതി നല്‍കിയിരുന്നത്. ഇതേ തുടര്‍ന്ന് ഡല്‍ഹിയിലെത്തി അന്വേഷണസംഘം യുവതിയില്‍ നിന്ന് മൊഴിയെടുത്തു. കന്യാസ്ത്രീയുമായി തന്റെ ഭര്‍ത്താവിന് ഒരു ബന്ധവുമില്ലെന്നായിരുന്നു മൊഴിയില്‍ യുവതി പറഞ്ഞത്. ഇതോടെ ബിഷപ്പിന് കുരുക്ക് മുറുകുകയാണ്.
വൈക്കം ഡിവൈഎസ്പി സുഭാഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here