മിനിമം ബാലൻസിന്റെ പേരിൽ രാജ്യത്തെ ബാങ്കുകൾ നിക്ഷേപകരിൽ നിന്നും ഈടാക്കിയത് 5000 കോടിയോളം

മിനിമം ബാലൻസ് നിലനിർത്താത്തതിന് പിഴയായി ബാങ്കുകൾ രാജ്യത്തെ നിക്ഷേപകരിൽ നിന്നുമെടുത്തത് 5000 കോടിയോളം രൂപ. പിഴയിൽ പകുതിയും ഈടാക്കിയത് എസ്ബിഐയാണ്. ഏതാണ്ട് 2433 കോടിരൂപയാണ് എസ്ബിഐ മാത്രം പിഴയായി ഈടാക്കിയത്.

ആകെ പിഴത്തുകയുടെ 30ശതമാനം പിഴ ഈടാക്കിയത് സ്വകാര്യ ബാങ്കുകളായ ആക്‌സിസ് ബാങ്ക്,എച്ച് ഡിഎഫ്‌സി,ഐസിഐസിഐ ബാങ്ക് എന്നിവയാണ്. കേന്ദ്ര ധന സഹമന്ത്രി എസ് പി ശുക്ലയാണ് ഇത് സംബന്ധിച്ച കണക്ക് ലോക്‌സഭയിൽ അവതരിപ്പിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top