കരുണാനിധി മൂന്ന് ദിവസത്തിനകം ആശുപത്രി വിടും

ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന ഡിഎംകെ അധ്യക്ഷന്‍ എം കരുണാനിധി മൂന്ന് ദിവസങ്ങള്‍ക്കകം ആശുപത്രി വിടുമെന്ന് സൂചന. ഡിഎംകെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ദുരൈമുരുകന്‍ ഇക്കാര്യം അറിയിച്ചത്. കരുണാനിധിയുടെ നിലയില്‍ വലിയ പുരോഗതിയുണ്ടെന്നും ഇപ്പോള്‍ ആളുകളോട് പ്രതികരിക്കുന്നുണ്ടെന്നുമാണ് ആശുപത്രി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ജൂലൈ 28നാണ് കരുണാനിധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് രാംനാഥ് കോവിന്ദ് കരുണാനിധിയെ സന്ദര്‍ശിക്കുന്നുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top