ജമ്മു കാശ്മീരിന് പ്രത്യേക പദവി; ആർട്ടിക്കിൾ 35എ യുടെ സാധുത ചോദ്യം ചെയ്യുന്ന ഹർജി പരിഗണിക്കുന്നത് മാറ്റി

ജമ്മു കാശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയിലെ വകുപ്പുകളിലൊന്നായ ആർട്ടിക്കിൾ 35എ യുടെ സാധുത ചോദ്യം ചെയ്ത് സമർപ്പിക്കപ്പെട്ട ഹർജിയിൽ വാദം കേൾക്കുന്നത് സുപ്രീംകോടതി മാറ്റി.
2 അംഗ ബെഞ്ചല്ല, ഭരണഘടനാ ബെഞ്ചാണ് കേസ് പരിഗണിക്കേണ്ടതെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വാദം കേൾക്കുന്നതിനിടെ പറഞ്ഞു.മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കാനിരുന്നതെങ്കിലും ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് വാദം കേൾക്കാൻ ഹാജരായില്ല.
ഹർജി ആഗസ്റ്റ് 27 ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും. ഹർജി ഭരണഘടനാ ബെഞ്ചിന് വിടണമോയെന്ന കാര്യത്തിൽ അന്നായിരിക്കും തീരുമാനമുണ്ടാകുക.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here