രാഷ്ട്രപതിയ്ക്കെതിരെ വധ ഭീഷണി; പൂജാരി അറസ്റ്റില്‍

poojari

രാഷ്ട്രപതിയ്ക്ക് എതിരെ വധഭീഷണി മുഴക്കിയ പൂജാരി അറസ്റ്റില്‍.  ചിറയ്ക്കല്‍ ഭഗവതി ക്ഷേത്രത്തിലെ പൂജാരി ജയരാമനാണ് അറസ്റ്റിലായത്. തൃശ്ശൂരില്‍ നിന്ന് പോലീസ് കണ്‍ട്രോള്‍ റൂമിലേക്കാണ് ഇയാള്‍ വധഭീഷണിയുമായി ഫോണ്‍ വിളിച്ചത്. ഫോണ്‍ രേഖകള്‍ പരിശോധിച്ച പോലീസ് ജയരാമനെ അറസ്റ്റ് ചെയ്യുകയായിരുന്നു. അതേസമയം കേരളത്തില്‍ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് എത്തിയ രാഷ്ട്രപതി നാളെ ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തുന്നുണ്ട്. ഭീഷണിയെ തുടര്‍ന്ന് സുരക്ഷ ശക്തമാക്കി. ഇന്നു പുലർച്ചെ ഒരു മണിയോടെ പൊലീസ് കൺട്രോൾ റൂമിലാണ് ഭീഷണി കോൾ വന്നത്. വിളിച്ച നമ്പർ തിരിച്ചറിഞ്ഞ പൊലീസ് പുലർച്ചെ മൂന്നു മണിയോടെ പ്രതിയുടെ വീട്ടിൽ എത്തി.സ്പെഷ്യൽ ബ്രാഞ്ചിന്റെ ചുമതലയുള്ള കുന്നംകുളം എ.സി.പി: ടി.എസ്.സിനോജിന്റെ നേതൃത്വത്തിലുള്ള പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

call

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top