ജലന്ധര്‍ ബിഷപ്പിനെതിരെ കന്യാസ്ത്രീ നല്‍കിയ പരാതി പുറത്ത്

bishop

ജലന്ധര്‍ ബിഷപ്പിനെതിരെ കന്യാസ്ത്രീ നല്‍കിയ പരാതി പുറത്ത്. രണ്ട് തവണ മുറിയിലേക്ക് വിളിച്ച് വരുത്തി പീഡിപ്പിച്ചുവെന്നാണ് പരാതിയില്‍ ഉള്ളത്. വത്തിക്കാന്‍ പ്രതിനിധികള്‍ക്ക് നല്‍കിയ കത്താണ് പുറത്തായത്. ബിഷപ്പ് മാനസികമായും ശാരീരികമായും പീഡിപ്പിച്ചു. രണ്ട് തവണ മുറിയിലേക്ക് വിളിച്ച് വരുത്തിയാണ് പീഡിപ്പിച്ചത്. ബിഷപ്പ്  തന്നെയും കുടുംബത്തേയും അപമാനിക്കാന്‍ ശ്രമിച്ചെന്നനും പരാതിയില്‍ ഉണ്ട്. ബിഷപ്പ് കുര്യന്‍ വലിയ കണ്ടത്തില്‍ വഴിയാണ് ആദ്യം പരാതി നല്‍കിയത്. ഭയന്നിട്ടാണ് ആദ്യം സംഭവം പുറത്ത് പറയാതിരുന്നതെന്നും കന്യാസ്ത്രീയുടെ വിശദീകരണം. ബിഷപ്പിനെതിരയുള്ള പരാതി രണ്ട് തവണ കന്യാസ്ത്രീ വത്തിക്കാന്‍ പ്രതിനിധിയ്ക്ക് നല്‍കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top