സ്വാതന്ത്ര്യദിനത്തിൽ ഭീകരാക്രമണ പദ്ധതിയിട്ട ഭീകരൻ അറസ്റ്റിൽ

terrorist who planned for attack on aug 15th arrested

സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി ജമ്മു കശ്മീരിൽ നടത്താനിരുന്ന ഭീകരാക്രമണ പദ്ധതി പൊലീസ് തകർത്തു. ജമ്മുവിൽ എട്ടു ഗ്രനേഡുകളുമായി യാത്ര ചെയ്യുകയായിരുന്ന ഭീകരനെ ഇന്നലെ രാത്രി പൊലീസ് അറസ്റ്റ് ചെയ്തു. കശ്മീർ സ്വദേശി അർഫാൻ വാനിയെന്ന ഭീകരനാണ് പിടിയിലായത്. രഹസ്യാന്വേഷണ വിവരത്തെത്തുടർന്നായിരുന്നു പൊലീസിന്റെ നീക്കം.

തെക്കൻ കശ്മീരിലെ പുൽവാമ ജില്ലയിലുള്ള അവന്തിപോര സ്വദേശിയാണ് അർഫാൻ. ഇയാളുടെ കൈയിൽ നിന്നും എട്ട് ഗ്രാനേഡുകളും 60,000 രൂപയുംപിടിച്ചെടുത്തിട്ടുണ്ട്. ഗാന്ധിനഗർ മേഖലയിലെ ബസിൽ യാത്രചെയ്യുകയായിരുന്നു അർഫാൻ വാനി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top