ബിജെപിക്ക് 11 സീറ്റ് കിട്ടിയാല്‍ കാക്ക മലര്‍ന്ന് പറക്കും: വെള്ളാപ്പള്ളി

കേരളത്തില്‍ നിന്ന് ബിജെപിക്ക് വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 11 സീറ്റ് കിട്ടിയാല്‍ കാക്ക മലര്‍ന്ന് പറക്കുമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 11 സീറ്റ് ബിജെപി സ്വന്തമാക്കുമെന്നത് അമിത് ഷായുടെ വ്യാമോഹമാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. തിരഞ്ഞെടുപ്പില്‍ എങ്ങനെ കൂട്ടിക്കിഴിച്ചാലും ബിജെപിക്ക് 11 സീറ്റ് ലഭിക്കില്ല. അങ്ങനെ സംഭവിച്ചാല്‍ കാക്ക മലര്‍ന്ന് പറക്കും. ഒറ്റയ്ക്ക് ഒരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി ജയിപ്പിക്കാനുള്ള കഴിവ് ബിഡിജെഎസിനില്ലെങ്കിലും പലരെയും ജയിപ്പിക്കാനും തോല്‍പ്പിക്കാനുമുള്ള ശേഷിയുണ്ട്. അത് ചെങ്ങന്നൂരില്‍ കണ്ടതാണ്,  സജി ചെറിയാന്റെ ഭൂരിപക്ഷം അത് തെളിയിച്ചതാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top