ബോട്ടിൽ കപ്പലിടിച്ച് മൂന്ന് മരണം

fishing boat accident

കൊച്ചിയിൽ മത്സ്യ ബന്ധനത്തിന് പോയ ബോട്ടിൽ കപ്പലിടിച്ച് മൂന്ന് മരണം.  ഇന്ന് പുലർച്ചെ ഉൾക്കടലിൽ ചേറ്റുവ അഴിയ്ക്ക് പടിഞ്ഞാറാണ് സംഭവം. കുളച്ചൽ സ്വദേശികളാണ് മരിച്ചത്.  ഒഷ്യാനിക് എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്.  മുനമ്പത്തിൽ നിന്ന് മത്സ്യ ബന്ധനത്തിന് പോയ ബോട്ടാണിത്. നേവിയും തീരദേശ സേനയും അപകടം നടന്ന സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. 15പേരാണ് അപകടത്തിൽപ്പെട്ട ബോട്ടിലുണ്ടായിരുന്നത്. ഒപ്പം കടലിൽ ഉണ്ടായിരുന്ന മത്സ്യ ബന്ധന ബോട്ടുകളാണ് ബാക്കിയുള്ളവരെ രക്ഷപ്പെടുത്തിയത്. പതിനൊന്ന് മണിയോടെ മൃതദേഹങ്ങൾ മുനമ്പത്ത് എത്തിക്കും.

കപ്പലിനെ കുറിച്ച് വിവരങ്ങൾ ഒന്നും ലഭ്യമായിട്ടില്ല. അപകടം നടന്ന ബോട്ട് പൂർണ്ണമായും തകർന്നു. കടലിൽ നീന്തി നടന്ന 12മത്സ്യ തൊഴിലാളികളെ മറ്റ് ബോട്ടിലുണ്ടായിരുന്ന തൊഴിലാളികൾ രക്ഷപ്പെടുത്തുകയായിരുന്നു.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top