സ്വകാര്യ സ്ക്കൂളിലെ ഫീസ് നിയന്ത്രിക്കാൻ സർക്കാർ ഇടപെടണമെന്ന് കോടതി
സ്വകാര്യ സ്ക്കൂളിലെ അമിത ഫീസ് നിയന്ത്രിക്കാൻ സർക്കാർ ഇടപെടണമെന്ന് ഹൈക്കോടതി. ജസ്റ്റിസ് എ മുഹമ്മദ് മുസ്താഖിന്റേതാണ് നിർദേശം. എറണാകുളത്തെ ശ്രീ ശ്രീ രവിശങ്കർ സ്ക്കൂളിൽ ഫീസ് വർദ്ധിപ്പിച്ചതുമായി ബന്ധപ്പെട്ട ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. ഓരോ സ്ക്കൂളിലേയും വിദ്യാഭ്യാസത്തിനും,അടിസ്ഥാന സൗകര്യത്തിനും അടിസ്ഥാനമായല്ല ഫീസ് ഈടാക്കുന്നതെങ്കിൽ അത് ലാഭമുണ്ടാക്കാനാണ്.വിദ്യാഭ്യാസം സേവനാധിഷ്ഠിതമായ പ്രവൃത്തിയാണ്, ലാഭേച്ഛ പാടില്ലെന്നും എ മുസ്താഖ് ഓർമ്മിപ്പിച്ചു.
ഫീസ് കൂട്ടിയാല്‍ രക്ഷിതാക്കള്‍ സ്‌കൂളിനു മുന്നില്‍ ധര്‍ണയിരിക്കുകയല്ല വേണ്ടത്. രക്ഷിതാക്കള്‍ പ്രതിഷേധിച്ചാല്‍ ബലപ്രയോഗത്തിലൂടെയല്ല, നിയമനടപടിയിലൂടെയാണ് സ്ക്കൂൾ അധികൃതർ നേരിടേണ്ടതെന്നും കോടതി പറഞ്ഞു. അഞ്ച് വിദ്യാർത്ഥികളെ കൂട്ടിയ ഫീസ് നൽകാത്തതിന്റെ പേരിൽ സ്ക്കൂളിൽ നിന്ന് പുറത്താക്കിയ കേസാണിത്. അവരെ തിരിച്ചെടുക്കണമെന്ന് കാണിച്ച് ജില്ലാ കളക്ടർ ഉത്തരവിട്ടിരുന്നു എന്നാൽ ഇത് ചോദ്യം ചെയ്ത് സ്ക്കൂൾ അധികൃതർ ഹർജി നൽകിയിട്ടുണ്ട്. കുട്ടികളെ തിരിച്ചെടുക്കാൻ കോടതി നിർദേശിച്ചു. മാതാപിതാക്കളും സ്ക്കൂളും തമ്മിലുള്ള തർക്കം കുട്ടികളം ബാധിക്കരുതെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. നിയമാനുസൃതവും വിശ്വാസമര്‍പ്പിക്കാവുന്നതുമായ ഫീസ് നിയന്ത്രണസംവിധാനം വേണമെന്ന് കോടതി ഓര്‍മിപ്പിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here