മുനമ്പം ബോട്ടപകടം; മരിച്ച മൂന്ന് പേരുടേയും മൃതദേഹം കരയ്ക്കെത്തിച്ചു

മുനമ്പത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ട് അപകടത്തിൽപ്പെട്ട സംഭവത്തിൽ മരിച്ച മൂന്ന് പേരുടേയും മൃതദേഹം കരയ്ക്കെത്തിച്ചു. തമിഴ്നാട് സ്വദേശികളായ മാണിക്കൊടി, യുഗനാഥൻ, യാക്കൂബ് എന്നിവരാണ് മരിച്ചത്. ഇന്ത്യൻ കപ്പലാണ് അപകടം ഉണ്ടാക്കിയതെന്ന് കണ്ടെത്തിയിരുന്നു. എംവി ദേശ് ശക്തി എന്ന കപ്പലാണ് ബോട്ടിൽ ഇടിച്ചത്. ചെന്നൈയിൽ നിന്ന് ഇറാക്കിലേക്ക് പോകുകയായിരുന്ന കപ്പലാണിത്.
അന്താരാഷ്ട്ര കപ്പൽച്ചാലിൽ ഇന്ന് പുലർച്ചെയാണ് അപകടം ഉണ്ടായത്. കാണാതായവർക്ക് വേണ്ടി തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. കപ്പലിലുള്ളവരെ ചോദ്യം ചെയ്യാനായി ഡോണിയർ എയർക്രാഫ്റ്റ് പുറപ്പെട്ടു. ബോട്ടിലുള്ളവരില്‍ 11 പേര്‍ തമിഴ്‌നാട്ടുകാരാണ്. 2 പേര്‍ ബംഗാളില്‍ നിന്നുള്ളവരും ഒരാള്‍ മലയാളിയുമാണ്. മുനമ്പം മാല്യങ്കര സ്വദേശി ഷിജുവിനെയാണ് കാണാതായത്.
മുനമ്പം സ്വദേശിയായ ഷാജി എന്നയാളുടെ ബോട്ടാണിത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here