അപകടത്തിന് കാരണമായ കപ്പല്‍ തിരിച്ചറിഞ്ഞു

മുനമ്പത്ത് അപകടത്തിന് കാരണമായ കപ്പല്‍ തിരിച്ചറിഞ്ഞു. എം.വി ദേശ് ശക്തി എന്ന കപ്പലാണ് മത്സ്യബന്ധന തൊഴിലാളികളുടെ ബോട്ടിലിടിച്ചത്. ഇന്ത്യന്‍ കപ്പലാണ് എ.വി ദേശ് ശക്തി. ഇടിച്ച ശേഷം കപ്പല്‍ നിര്‍ത്താതെ പോകുകയായിരുന്നു. പുറംകടലില്‍ 28 നോട്ടിക്കല്‍ അകലെ ഇന്ന് പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്. 14 പേരായിരുന്നു ബോട്ടിലുണ്ടായിരുന്നത്. അതില്‍ മൂന്ന് പേര്‍ മരിച്ചു. രണ്ട് പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒന്‍പത് പേര്‍ക്കായി തെരച്ചില്‍ തുടരുന്നു. കാണാതായവരില്‍ ഒരു മലയാളിയും. അടിയന്തര നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top