കത്വ കേസ്; സാക്ഷി താലിബ് ഹുസൈനെതിരെയുള്ള പീഡനത്തിൽ കോടതി വിശദീകരണം തേടി

court sought explanation from govt over talib hussein petition

സമൂഹ മനസാക്ഷിയെ നടുക്കിയ കത്വ കൂട്ടബലാത്സംഗ കേസിലെ സാക്ഷിയും ഇരയുടെ കുടുംബത്തെ സഹായിക്കുന്ന സാമൂഹ്യ പ്രവർത്തകനുമായ താലിബ് ഹുസൈനെതിരെയുള്ള പീഡനത്തിൽ ജമ്മുകശ്മീർ സർക്കാരിനോട് വിശദീകരണം തേടി കോടതി.

പെൺകുട്ടിക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ടുള്ള സമരത്തിന് നേതൃത്വം നൽകിയ ആളായിരുന്നു താലിബ് ഹുസൈൻ. ഇദ്ദേഹത്തെ കഴിഞ്ഞ ഓഗസ്റ്റ് 2നാണ് ലൈംഗിക പീഡനം, നിയമവിരുദ്ധമായി ആയുധങ്ങൾ കയ്യിൽ വച്ചു എന്നീ കുറ്റങ്ങൾ ചുമത്തി പൊലീസ് കസ്റ്റഡിയിലെടുത്തത്.

എന്നാൽ കസ്റ്റഡിയിൽ എടുത്തശേഷം തന്നെ പൊലീസ് പീഡിപ്പിച്ചു എന്നു കാട്ടി താലിബ് നൽകിയ പരാതിയിലാണ് ഇപ്പോൾ കോടതി വിശദീകരണം തേടിയിരിക്കുന്നത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള ബഞ്ചാണ് ഹർജി പരിഗണിച്ചത്. സംഭവത്തിൽ ഒരാഴ്ചയ്ക്കുള്ളിൽ വിശദീകരണം നൽകണം എന്നാണ് കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top