തിരുവല്ലയിൽ ലോറി മറിഞ്ഞു; ഒരു മരണം; നാലുപേർക്ക് പരിക്ക്

തിരുവല്ല എംസി റോഡിൽ പാഴ്‌സൽ ലോറി മറിഞ്ഞ് ഒരാൾ മരിച്ചു. നാലുപേർക്ക് പരിക്കേറ്റു. ലോറിയിലെ ക്ലീനറായിരുന്ന എറണാകുളം കുന്നത്തുനാട് സ്വദേശി എ അജ്മൽ (27) ആണ് മരിച്ചത്. തിരുവല്ല കല്ലിശേരി സ്വദേശി മുരളീധരന് (56) ഗുരുതരമായ പരിക്കേറ്റിട്ടിട്ടുണ്ട്. ഇന്നു പുലർച്ചെ 6 മണിക്കാണ് അപകടം നടന്നത്.

കാറിനെ മറികടന്നെത്തിയ ബൈക്കിലിടിക്കാതിരിക്കാൻ ലോറി പെട്ടന്ന് ബ്രേക്കിട്ടതാണ് അപകടത്തിന് കാരണം. മഴയുള്ളതിനാൽ നിയന്ത്രണം വിട്ട ലോറി മറിയുകയായിരുന്നു. ലോറിക്കടിയിൽപ്പെട്ട ക്ലീനർ സംഭവസ്ഥലത്തുതന്നെ മരിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top