ഓട്ടോ ഇടിച്ച് യുവാവ് മരിച്ചു
നിയന്ത്രണം വിട്ട ഓട്ടോ ഇടിച്ചു റോഡരികില്‍ കിടന്ന യുവാവ് മരിച്ചു. അഞ്ചല്‍ ആയിരനെല്ലൂര്‍ പയറ്റുവിള വീട്ടില്‍ ആസാദാണ് മരിച്ചത്. ആയിരനെല്ലൂര്‍ പ്രീ പ്രൈമൈറി സ്കൂളിന് സമീപം തിങ്കളാഴ്ച രാവിലെയാണ് സംഭവം. ഓട്ടോ ഡ്രൈവര്‍ തന്നെയാണ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്.
ഇടമണ്ണിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് പ്രാഥമിക ചികിത്സകള്‍ നല്കിയ ശേഷം പുനലൂര്‍ ഗവ. ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദേശിച്ചെങ്കിലും ഓട്ടോ ഡ്രൈവര്‍ ഇയാളെ വീട്ടിലെത്തിക്കുകയായിരുന്നു. ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍ ഓട്ടോ ഡ്രൈവര്‍ ഇയാളെ തിരികെ വീട്ടിലെത്തിക്കുകയായിരുന്നു. രാത്രിയോടെ ആസാദിന്റെ നില ഗുരുതരമായി. പുനലൂര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയ്ക്കാണ് മരണം സംഭവിച്ചത്. ഏരൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here