വിളിച്ചു ശീലിച്ചത് ‘തലൈവരേ’ എന്ന്; ഇപ്പോള്‍ ‘അപ്പാ’ എന്ന് വിളിക്കാന്‍ മോഹം

മുന്‍ തമിഴ് നാട് മുഖ്യമന്ത്രിയും പിതാവുമായ കലൈഞ്ചര്‍ കരുണാനിധിയുടെ നിര്യാണത്തില്‍ അനുശോചിച്ചു കൊണ്ട് മകന്‍ സ്റ്റാലിന്‍ ട്വിറ്ററില്‍ കുറിച്ച കവിതയിലെ വരികള്‍ ആരുടേയും ഉള്ളുലയ്ക്കുന്നതാണ്.

‘അപ്പാ…അപ്പാ എന്ന് വിളിക്കുന്നതിന് പകരം കാലങ്ങളായി ‘തലൈവരേ തലൈവരേ’ എന്നാണ് വിളിച്ചത്. ‘ഒരിക്കല്‍ കൂടി അപ്പാ എന്ന് വിളിച്ചോട്ടേ തലൈവരേ’ എന്ന് കവിതയിലൂടെ സ്റ്റാലിന്‍ ചോദിക്കുന്നു. എവിടേക്ക് പോയാലും അത് എവിടേക്കാണെന്ന് തന്നോട് പറയാറുള്ള തലൈവരുടെ ഈ യാത്രമാത്രം തന്നോട് പറയാഞ്ഞതെന്തേയെന്നും സ്റ്റാലിന്‍ ചോദിക്കുന്നു.

 

‘വിശ്രമമില്ലാതെ തൊഴിലെടുത്തവന്‍ ഇവിടെ വിശ്രമിക്കുന്നു’ എന്ന് തന്റെ ശവക്കല്ലറയില്‍ എഴുതണമെന്ന്33 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അദ്ദേഹം പറഞ്ഞിരുന്നതായി സ്റ്റാലിന്‍ ഓര്‍മ്മിക്കുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top