മഴക്കെടുതി; സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 15 ആയി

സംസ്ഥാനത്ത് കനത്ത മഴയിൽ 15 പേർ മരിച്ചു. മണ്ണിടിഞ്ഞും ഉരുൾപ്പൊട്ടിയുമാണ് മരണങ്ങൾ സംഭവിച്ചിരിക്കുന്നത്.
ഇടുക്കിയിൽ മാത്രം 8 പേരാണ് മരിച്ചത്. മണ്ണിടിഞ്ഞ് വീണാണ് 8 പേരും മരിച്ചത്. മലപ്പുറത്ത് 5 പേരും മരിച്ചു. ഇടുക്കി പെരിയാർ വാലിയിൽ മണ്ണിടിഞ്ഞ് വീണ് രണ്ട് പേരും അടിമാലിയിൽ ഒരു സ്ത്രീയുമാണ് മരിച്ചത്.
കോഴിക്കോട് ജില്ലയിലെ പുതുപ്പാടി പഞ്ചായത്തിലെ കണ്ണപ്പൻകുണ്ടിൽ ഉരുൾപൊട്ടി ഒരാളെ കാണാതായി. മട്ടിക്കുന്ന് സ്വദേശി റിജിത്തിനെയാണ് കാണാതായത്. വട്ടിക്കുന്ന് പ്രദേശത്തുള്ള ഉരുൾ പൊട്ടിയ സ്ഥലത്തേക്ക് കാറുമായി എത്തിയ റിജിത്തിനെയാണ് പുഴയിൽ കാണാതായത്. കാറിൽ കൂടെയുണ്ടായിരുന്ന രണ്ടു പേർ രക്ഷപ്പെട്ടെങ്കിലും റിജിത്തും കാറുമടക്കം പുഴയിലേക്ക് ഒഴുകി പോവുകയായിരുന്നു. രക്ഷാ പ്രവർത്തനത്തിനായി കൂടുതൽ ദുരന്തനിവാരണ സേനാംഗങ്ങളെ നിയോഗിക്കുമെന്ന് കളക്ടർ അറിയിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here