കൊച്ചി ബോട്ടപകടം; 9 പേരെ ഇനിയും കണ്ടെത്താനായില്ല

kochi boat accident missing people couldnt be found

കൊച്ചി ബോട്ടപകടത്തിൽ കാണാതായ 9 പേരെ ഇനിയും കണ്ടെത്താനായില്ല. മുനമ്പം തീരത്തുനിന്ന് 44 കി.മീ. അകലെ പുറംകടലിൽനിന്ന് തകർന്ന ബോട്ടിന്റെ അവശിഷ്ടങ്ങൾ നാവികസേന കണ്ടെടുത്തു.

തൃശ്ശൂർ നാട്ടികയ്ക്കും ചേറ്റുവയ്ക്കും പടിഞ്ഞാറ് തീരത്തുനിന്ന് അകലെ ചൊവ്വാഴ്ച പുലർെച്ചയുണ്ടായ അപകടത്തിൽ ‘ഓഷ്യാനിക്’ എന്ന ബോട്ടാണ് തകർന്നത്. 14 പേരുണ്ടായിരുന്ന ബോട്ടിലെ രണ്ടുപേരെ രക്ഷപ്പെടുത്തിയിരുന്നു. മൂന്ന് പേരുടെ മൃതദേഹങ്ങൾ കഴിഞ്ഞ ദിവസം കണ്ടെടുത്തിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top