മലമ്പുഴ ഡാമിന്റെ ഷട്ടർ വീണ്ടും ഉയർത്തി

malampuzha dam shutter raised again

മലമ്പുഴ ഡാമിന്റെ ഷട്ടർ വീണ്ടും ഉയർത്തി. ഡാമിൽ ജല നിരപ്പ് ഉയരുന്നതിനാൽ ഡാമിന്റെ ഷട്ടർ 150 സെന്റീമീറ്ററായി ഉയർത്തി. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളിൽ ഉരുൾപൊട്ടലുണ്ടായതിനെ തുടർന്നാണ് ഷട്ടർ കൂടുതൽ ഉയർത്തിയത്. പറച്ചാത്തി, എലിവാൽ, അകമലവാരം തുടങ്ങിയ സ്ഥലങ്ങളിലാണ് ഉരുൾപൊട്ടലുണ്ടായത്. രാത്രി ഘട്ടം ഘട്ടമായാണ് ഷട്ടർ ഉയർത്തിയത്. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളിൽ ശക്തമായ മഴ തുടരുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top