രാജ്യസഭാ ഉപാധ്യക്ഷനായി എന്‍ഡിഎ സ്ഥാനാര്‍ത്ഥി തിരഞ്ഞെടുക്കപ്പെട്ടു

രാജ്യസഭാ ഉപാധ്യക്ഷന്‍ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിക്ക് വിജയം.

എന്‍ഡിഎ സ്ഥാനാര്‍ഥി ഹരിവന്‍ശ് നാരായണ്‍ സിംഗ് ആണ് രാജ്യസഭാ ഉപാധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടത്. എന്‍ഡിഎ സ്ഥാനാര്‍ഥി 125 വോട്ടുകള്‍ സ്വന്തമാക്കിയപ്പോള്‍ പ്രതിപക്ഷ സ്ഥാനാര്‍ഥിക്ക് 105 വോട്ടുകളാണ് ലഭിച്ചത്.

ജാര്‍ഖണ്ഡില്‍ നിന്നുള്ള ജെഡിയു എംപിയാണ് മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ ഹരിവന്‍ശ്. പി.ജെ കുര്യന്റെ കാലാവധി പൂര്‍ത്തിയായ സാഹചര്യത്തിലാണ് രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top