നിയമസഭാ ഹര്‍ജികള്‍ സംബന്ധിച്ച സമിതി മലപ്പുറത്ത് തെളിവെടുക്കും

കേരള നിയമസഭയുടെ ഹര്‍ജികള്‍ സംബന്ധിച്ച സമിതി 13ന് രാവിലെ 10.30ന് മലപ്പുറം ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ തെളിവെടുപ്പ് നടത്തും. സമിതിയുടെ പരിഗണനയിലുള്ള മലപ്പുറം ജില്ലയിലെ ഹര്‍ജികളിന്മേല്‍ ബന്ധപ്പെട്ട വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍, ഹര്‍ജിക്കാര്‍ എന്നിവരുമായി ചര്‍ച്ചയും തെളിവെടുപ്പും നടത്തും. വ്യക്തികളില്‍ നിന്നും സംഘടനകളില്‍ നിന്നും പുതിയ പരാതികള്‍/നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കും. താത്പര്യമുള്ള വ്യക്തികള്‍ക്കും സംഘടനകള്‍ക്കും യോഗത്തില്‍ നേരിട്ടെത്തി പരാതികളും നിര്‍ദ്ദേശങ്ങളും സമര്‍പ്പിക്കാം.

Top