22
Mar 2019
Friday
100 News

ഇടുക്കിയില്‍ നീരൊഴുക്ക് പിന്നെയും കുറഞ്ഞു

idukki dam water level touches 2396.34 ft

നെഞ്ചിടിപ്പോടെ ഇടുക്കിയെ ഉറ്റുനോക്കുന്നവര്‍ക്ക് ചെറിയ ആശ്വാസം. ഇടുക്കി ഡാമിലെ ജലനിരപ്പ് നേരിയ തോതില്‍ കുറഞ്ഞു. ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ജലനിരപ്പ് 2401.62 അടിയാണ്. കഴിഞ്ഞ രണ്ട് മണിക്കൂറായി ജലനിരപ്പ് താഴാന്‍ തുടങ്ങിയിട്ടുണ്ട്. 2401.76 അടിയായിരുന്ന ജലനിരപ്പ് ഏഴ് മണിയോടെ 2401.68 അടിയായി കുറഞ്ഞു. ഏറ്റവും ഒടുവില്‍ ലഭിച്ച റിപ്പോര്‍ട്ട് അനുസരിച്ച് ജലനിരപ്പ് 2401.62 അടിയിലേക്ക് എത്തിയിരിക്കുകയാണ്. ഡാമിന്റെ അഞ്ച് ഷട്ടറുകളും തുറന്നതോടെയാണ് ജലനിരപ്പ് കുറയാന്‍ തുടങ്ങിയത്. നാളെ ഉച്ചവരെ അഞ്ച് ഷട്ടറുകളും തുറന്ന് വെള്ളം പുറത്തുവിട്ടുകൊണ്ടിരിക്കും.

Top