കനത്ത മഴയിൽ കിണറ്റിൽ നിന്നും വെള്ളം കോരുന്നതിനിടെ കിണറിടിഞ്ഞു വീണ് യുവാവ് മരിച്ചു

well

വെഞ്ഞാറമൂട് തൈക്കാട് കനത്ത മഴയിൽ കിണറ്റിൽ നിന്നും വെള്ളം കോരുന്നതിനിടെ കിണറിടിഞ്ഞു വീണ് യുവാവ് മരിച്ചു. പിരപ്പൻകോട് പാലവിള വസന്ത നിവാസിൽ സുരേഷ് (47) ആണ് മരിച്ചത്. ഇന്ന് രാവിലെ 6 മണിയോടെയായിരുന്നു അപകടം.ക്ഷേത്രത്തിൽ പോകുവാൻ കുളിയ്ക്കുന്നതിന് വെള്ളം കോരുകയായിരുന്നു. തുടർന്ന് കിണറിന്റെ ഒരു ഭാഗവും സുരേഷും കിണറ്റിൽ വീഴുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top