പ്രളയ ദിനത്തില്‍ രണ്ട് ദിവസം പ്രസവ വേദന സഹിച്ച സജ്നയ്ക്ക് പെണ്‍കുഞ്ഞ്

pragnant

പുറത്ത് പ്രളയം താണ്ഡവമാടുമ്പോള്‍ വൈത്തിരി അമ്മാറയില്‍ സജ്നയ്ക്കുള്ളിലെ കുരുന്ന് പുറത്തേക്ക് വരാനുള്ള തയ്യാറെടുപ്പിലായിരുന്നു. അപ്പോഴേക്കും  വെള്ളത്തില്‍ ചുറ്റപ്പെട്ട വീട്ടിലെ രണ്ടാം നിലയില്‍ ഒറ്റപ്പെട്ടു പോയിരുന്നു സജ്ന. ഒരു രാത്രിയും പകലുമാണ് പൂര്‍ണ്ണ ഗര്‍ഭിണിയായ സജ്ന വീട്ടില്‍ അകപ്പെട്ട് പോയത്. അഗ്നി ശമനാ ഉദ്യോഗസ്ഥരെത്തിയാണ്  സജ്നയെ ആശുപത്രിയില്‍ എത്തിച്ച ഉടനെ പ്രസവിക്കുകയും ചെയ്തു. പെണ്‍കുഞ്ഞാണ്, രണ്ട് പേരും സുഖമായി ഇരിക്കുന്നു.

പ്രസവ ശുശ്രൂഷയ്ക്കായി അമ്മാറയിലെ സ്വന്തം വീട്ടിലേക്ക് എത്തിയതായിരുന്നു സജ്ന. വ്യാഴാഴ്ച രാത്രിയാണ് സജ്നയുടെ വീട്ടിന് സമീപത്ത് ഉരുള്‍പ്പൊട്ടിയതും വീട്ടിലേക്ക് വെള്ളം കയറിയതും. ഇതോടെ സജ്നയും ഉപ്പയും ഉമ്മയും സഹോദരനും സഹോദരിയും അടങ്ങുന്ന കുടുംബം രണ്ടാം നിലയില്‍ കുടുങ്ങി. കാലാവസ്ഥ പ്രതികൂലമായതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇവിടെ എത്താനുമായില്ല. വെള്ളിയാഴ്ച ഉച്ച കഴിഞ്ഞാണ് അഗ്നി ശമനാ സേന ഇവിടെയെത്തി രക്ഷപ്പെടുത്തിയത്.

Top