കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് നാളെ കേരളത്തിലെത്തും

മഴക്കെടുതി വിലയിരുത്താനും പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിനും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് (ആഗസ്റ്റ് 12) ഉച്ചയ്ക്ക് 12.50ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തും. ഇവിടെ നിന്ന് ഒരു മണിക്ക് ഹെലികോപ്റ്ററില്‍ പുറപ്പെട്ട് പ്രളയബാധിത പ്രദേശങ്ങള്‍ വീക്ഷിക്കും.

ചെറുതോണി, ഇടുക്കി ഡാം, പരിസരപ്രദേശങ്ങള്‍, തടിയമ്പാട്, അടിമാലി, മണ്ണിടിച്ചിലുണ്ടായ പ്രദേശങ്ങള്‍, ആലുവ, പറവൂര്‍ താലൂക്കുകളിലെ പ്രളയ ബാധിത പ്രദേശങ്ങള്‍ക്കു മുകളിലൂടെയും സഞ്ചരിക്കും. ഉച്ചയ്ക്ക് 2.30ന് തിരിച്ച് വിമാനത്താവളത്തിലെത്തും. 2.35 ന് പറവൂര്‍ താലൂക്കിലെ ക്യാമ്പിലേക്ക് റോഡ് മാര്‍ഗം പോകും. നാലു മണി വരെ ക്യാമ്പുകള്‍ സന്ദര്‍ശിക്കും. 4.25ന് സിയാല്‍ ഓഫീസിലെത്തുന്ന കേന്ദ്ര മന്ത്രി മുഖ്യമന്ത്രി, മന്ത്രിമാര്‍, എം. പിമാര്‍, എം. എല്‍. എമാര്‍, സംസ്ഥാനത്തെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവരുമായി അഞ്ച് മണിക്ക് ചര്‍ച്ച നടത്തും. വൈകിട്ട് 6.10ന് കൊച്ചി എയര്‍പോര്‍ട്ടില്‍ നിന്ന് ഡല്‍ഹിയിലേക്ക് മടങ്ങും.

Top