ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് 2401ആയി താഴ്ന്നു

cheruthoni

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് താഴുന്നു.   2401യാണ് ഇപ്പോഴത്തെ ജലനിരപ്പ്. 16മണിക്കൂര്‍ കൊണ്ട് .76അടി വെള്ളമാണ് കുറഞ്ഞിരിക്കുന്നത്. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞത് നീരൊഴുക്ക് കുറച്ചിട്ടുണ്ട്. 2400അടിയിലേക്ക് വെള്ളം എത്തിയാല്‍ മാത്രമേ ഷട്ടറുകള്‍ താഴ്ത്തുകയുള്ളൂ എന്നാണ് മന്ത്രി എംഎം മണി വ്യക്തമാക്കിയത്. തുലാവര്‍ഷം കൂടി കണക്കിലെടുത്ത് മാത്രമാണ് ഇടുക്കി ഷട്ടറുകള്‍ അടയ്ക്കൂവെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ആറ് ലക്ഷത്തോളം ലിറ്റര്‍ വെള്ളമാണ് ഒരു സെക്കന്റില്‍ ഇപ്പോള്‍ ഡാമിലേക്ക് ഒഴുകിയെത്തുന്നത്. എന്നാല്‍ 750 ഘനമീറ്റർ വെളളം ഇപ്പോൾ പുറത്തു വിടുന്നുണ്ട്. ഒന്നര ലക്ഷത്തോളം ലിറ്റര്‍ വെള്ളം പവര്‍ ഹൗസിലേക്കും കൊണ്ട് പോകുന്നുണ്ട്.

അതേസമയം പമ്പ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ അടച്ചു. കക്കി ഡാമില്‍ നിന്ന് പുറത്തേക്ക് ഒഴുക്കുന്ന വെള്ളത്തില്‍ കുറവ് വരുത്തിയിട്ടുണ്ട്.

Top