നടനും പ്രശസ്ത മൃദംഗ വാദകനും സംഗീതജ്ഞനുമായ ഹരിനാരായണൻ അന്തരിച്ചു

actor musician harinarayanan passes away

ബലമൃദംഗ വാദകൻ സംവിധായകൻ നടൻ എന്നീ നിലകളിൽ പ്രശസ്തനായ ഹരി നാരായണൻ അന്തരിച്ചു. അമ്പത്തേഴ് വയസ്സായിരുന്നു. ശനിയാഴ്ച വൈകീട്ട് കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.

ജോൺ അബ്രഹാം സംവിധാനം ചെയ്ത അമ്മ അറിയാൻ എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ചിത്രത്തിൽ തബലവാദകനായ ഹരി എന്ന കഥാപാത്രത്തെയായിയിരുന്നു അദ്ദേഹം അവതരിപ്പിച്ചത്.

അടുത്തകാലത്തിറങ്ങിയ നീലാകാശം പച്ചക്കടൽ, മസാല റിപ്പബ്ലിക്, ചാർലി, കിസ്മത് എന്നീ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിലും നാടകരംഗത്തും സജീവ സാന്നിധ്യമായിരുന്നു ഹരിനാരായണൻ. നിരവധി വേദികളിൽ മൃദംഗം അവതരിപ്പിച്ചിട്ടുണ്ട്.

Top