വിക്രമിന്റെ മകൻ ധ്രുവിന്റെ കാർ ഓട്ടോറിക്ഷകളിലേക്ക് ഇടിച്ചുകയറി

dhruv vikram son met with accident

തമിഴ് താരം വിക്രത്തിന്റെ മകൻ ധ്രുവ് സഞ്ചരിച്ച കാർ ഓട്ടോറിക്ഷകളിലേക്ക് ഇടിച്ചുകയറി. ഒരാൾക്ക് പരിക്കേറ്റു. ചെന്നൈയിലെ തേനാംപേട്ടിൽ രാവിലെയാണ് അപകടമുണ്ടായത്.

ധ്രുവ് ഓടിച്ചിരുന്ന കാർ റോഡരുകിൽ പാർക്ക് ചെയ്തിരുന്ന മൂന്ന് ഓട്ടോറിക്ഷകളിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ധ്രുവ് മദ്യപിച്ചിരുന്നതായും അറസ്റ്റ് ചെയ്തതതായും റിപ്പോർട്ടുണ്ട്. അപകടത്തിൽ ഓട്ടോ ഡ്രൈവറുടെ കാലിനു പരുക്കേറ്റു. ഇയാൾ ആശുപത്രിയിലാണ്.

Top