പ്രളയക്കെടുതി; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചുകോടി രൂപ നൽകുമെന്ന് എം.എ യൂസുഫ് അലി

ma yusuf ali offers 5 crore to chief ministers disaster management fund

പ്രളയക്കെടുതി നേരിടാൻ പ്രമുഖ പ്രവാസി വ്യവസായി എം.എ യൂസുഫ് അലി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചുകോടി രൂപ നൽകുമെന്ന് അറിയിച്ചു.

പ്രളയക്കെടുതിയിൽ മുങ്ങിയ കേരളത്തിന് സഹായവുമായി നേരത്തെ സിനിമാ താരങ്ങളായ സൂര്യ, കാർത്തി, കമൽ ഹാസൻ, മലയാള താരസംഘടനയായ എഎംഎംഎ, അധ്യാപക സംഘടനയായ കെഎസ്ടിഎ
തുടങ്ങി നിരവധി പേർ രംഗത്തെത്തിയിരുന്നു. നടൻ ജയസൂര്യ ദുരിതാശ്വാസ ക്യാമ്പുകളിൽ അരിയും മറ്റ് ഭക്ഷണ സാധനങ്ങൾ എത്തിക്കുമെന്നും അറിയിച്ചിരുന്നു. നടൻ മമ്മൂട്ടിയും ദുരിതാശ്വാസ ക്യാമ്പുകളിലെത്തി സഹായം വാഗ്ദാനം ചെയ്തിരുന്നു.

Top