22
Mar 2019
Friday
100 News

ജലന്ധറിലെ കന്യാസ്ത്രീകളുടെ മൊഴി രേഖപ്പെടുത്തി

police record statements of nuns in jalandhar

ജലന്ധറിലെ കന്യാസ്ത്രീകളുടെ മൊഴി രേഖപ്പെടുത്തി. ജലന്ധറിലെ തെളിവെടുപ്പ് പൂർത്തിയായായശേഷം ബിഷപ്പിനെ ചോദ്യംചെയ്താൽ മതിയെന്നാണ് പോലീസിന്റെ തീരുമാനം. കേസിൽ മതിയായ തെളിവുകൾ ലഭിച്ചാൽ തിങ്കളാഴ്ച ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അന്വേഷണസംഘം അറസ്റ്റുചെയ്‌തേക്കുമെന്ന് സൂചന.

വൈക്കം ഡിവൈ.എസ്.പി. കെ. സുഭാഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ശനിയാഴ്ച ജലന്ധറിലെ മിഷനറീസ് ഓഫ് ജീസസ് ആസ്ഥാനത്തെത്തിയാണ് കന്യാസ്ത്രീകളുടെ മൊഴിയെടുത്തത്. മദർ ജനറാൾ സിസ്റ്റർ റെജീനയുടെയും ഉപദേശകസമിതിയിലെ കന്യാസ്ത്രീകളുടെയും മൊഴിയാണ് രേഖപ്പെടുത്തിയത്.

Top