കൊച്ചിയില്‍ ബോട്ടില്‍ കപ്പലിടിച്ചുണ്ടായ അപകടത്തില്‍ മൃതദേഹം തിരിച്ചറി‍ഞ്ഞു

boat

കൊച്ചിയില്‍ കപ്പല്‍ ബോട്ടിലിടിച്ച് ഉണ്ടായ അപകടത്തില്‍ ഇന്നലെ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. തമിഴ്നാട് രാമന്‍തുറെ സ്വദേശി  യേശുപാലന്റെ മൃതദേഹമാണ് തിരിച്ചറിഞ്ഞത്. ആഗസ്റ്റ് ഏഴിനാണ് അപകടം നടന്നത്. അപകടത്തില്‍ മൂന്ന് പേര്‍ തത്ക്ഷണം മരിച്ചിരുന്നു. കാണാതായ ഒമ്പത് പേര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുന്നതിനിടെയാണ് ഇപ്പോള്‍ യേശുപാലന്റെ മൃതദേഹം കണ്ടെത്തിയത്.

ചേറ്റുവ അഴിക്ക് പടിഞ്ഞാറ് വശം തീരത്ത് നിന്ന് 24 നോട്ടിക്കല്‍ മൈല്‍ അകലെ പുലര്‍ച്ചെയാണ് അപകടം നടന്നത്. നമ്പം സ്വദേശി സാംബശിവന്‍റെ ഉടമസ്ഥതയിലുള്ള ഓഷ്യാനസ് എന്ന ബോട്ടിലാണ് കപ്പലിടിച്ചത്. 15പേരാണ് അപകടം നടക്കുമ്പോള്‍ ബോട്ടിലുണ്ടായിരുന്നത്.

boat

Top