സോയാ ഫാക്ടറിൽ ദുൽഖർ എത്തുന്നത് വിരാട് കോഹ്ലി ആയി ? വെളിപ്പെടുത്തി ദുൽഖർ

കർവാൻ എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച മലയാളികളുടെ പ്രിയതാരം ദുൽഖർ സൽമാൻ സോയ ഫാക്ടർ എന്ന അടുത്ത ഹിന്ദി ചിത്രത്തിൽ അഭിനയിക്കാനൊരുങ്ങുന്നുവെന്ന് റിപ്പോർട്ട്.
ചിത്രത്തിലെ ദുൽഖറിൻറെ കഥാപാത്രത്തെ കുറിച്ചുള്ള ഊഹാപോഹങ്ങളാണ് ഇന്ന് ആരാധകർക്കിടയിൽ ചർച്ചാ വിഷയം. ചിത്രത്തിൽ വിരാട് കോഹ്ലിയായി താരം എത്തുന്നു എന്നതാണ് പ്രചരിച്ച വാർത്ത. എന്നാൽ ഈ വാർത്ത നിഷേധിച്ച് താരം തന്നെ രംഗത്തെത്തിയിട്ടുണ്ട്. സോയാ ഫാക്ടർ എഴുതപ്പെട്ടത് ഏറെക്കാലം മുമ്പാണെന്നും അത് ഏതെങ്കിലും പ്രത്യേക ക്രിക്കറ്റ് താരത്തെ കുറിച്ചുള്ളതല്ലെന്നും ദുൽഖർ സൽമാൻ പറഞ്ഞു.
സോനം കപൂറാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. അഭിഷേക് ശർമയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here