ഡ്രസ്സിംഗ് റൂമില്‍ ഒളിക്യാമറ; പ്രതിയെ സ്ത്രീകള്‍ കയ്യോടെ പിടികൂടി

camera

കല്യാണ മണ്ഡപത്തിലെ ഡ്രസ്സിംഗ് റൂമില്‍ ക്യാമറ വച്ച വിരുതനെ സ്ത്രീകള്‍ പിടികൂടി. കല്യാണത്തിന് ഭക്ഷണം വിളമ്പാനെത്തിയ സ്ത്രീകളാണ് ഇയാളെ പിടികൂടിയത്.  ഇന്നലെയാണ് സംഭവം. കൊടുങ്ങല്ലൂര്‍ പുല്ലൂറ്റുകര ആലിപ്പറമ്പില്‍ വീട്ടില്‍ അന്‍വര്‍ സാദത്താണ് പിടിയിലായത്.  പാലാം കടവ് റോഡിലുള്ള കല്യാണമണ്ഡപത്തിലെ ഡ്രസ്സിംഗ് റൂമിലാണ് ഇയാള്‍ ഒളി ക്യാമറ വച്ചത്. വിവാഹത്തിനോട് അനുബന്ധിച്ച് പരിപാടി അവതരിപ്പിക്കാനെത്തിയ കൂട്ടത്തിലാണ് അന്‍വര്‍ ഇവിടെ എത്തിയത്. ഇവരുടെ സംഘം ഡ്രസ് മാറിയതിന് ശേഷം ഭക്ഷണം വിളമ്പാനെത്തിയ സ്ത്രീകളും വസ്ത്രം മാറാനായി കയറി. അന്‍വര്‍ മൊബൈലിലെ ക്യാമറ ഓണ്‍ ചെയ്ത്ഈ മുറിയില്‍ ബാഗില്‍ ഒളിപ്പിച്ച ശേഷം തൂക്കിയിടുകയായിരുന്നു.  ഇത് ശ്രദ്ധയില്‍പ്പെട്ട സ്ത്രീകള്‍ വിവാഹം കഴിയുന്നത് വരെ പ്രശ്നം ഉണ്ടാക്കാതെ ക്ഷമിച്ചു. വിവാഹം കഴിഞ്ഞതിന് പിന്നാലെ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ സാദത്തിനെ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി.

 

Top