പുഴയില്‍ കുടുങ്ങിയ ആനയെ രക്ഷിച്ചത് പെരിങ്ങല്‍ കുത്ത് ഡാമിന്റെ ഷട്ടറുകള്‍ അടച്ച്

പുഴയില്‍ കുടുങ്ങിയ ആനയെ രക്ഷിക്കാന്‍ പെരിങ്ങല്‍ കുത്ത് ഡാമിന്റെ ഷട്ടറുകള്‍ അടച്ചു. ചാലക്കുടി പുഴയില്‍ ചാര്‍പ്പക്കു സമീപമാണ് ആന കുടുങ്ങിയത്. ഇന്ന് രാവിലെയാണ് സംഭവം. ആന പുഴയില്‍ കുടുങ്ങിയതറിഞ്ഞ നാട്ടുകാര്‍ വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു.
പുഴയിലെ ഒരു പാറക്കെട്ടിലാണ് ആന നിന്നിരുന്നത്. വെള്ളം കുത്തിയൊലിക്കുകയായിരുന്നു പുഴയില്‍. കൂടുതല്‍ വെള്ളം വന്നാല്‍ ആന ഒഴുകിപോകുമെന്ന അവസ്ഥയായി. ആനക്ക് കാട്ടിലേക്ക് മടങ്ങണമെങ്കില്‍ വെള്ളത്തിന്റെ ഒഴുക്ക് കുറയണം. ഡാമിന്റെ ഷട്ടറുകള്‍ തുറന്നുകിടക്കുന്നതിനാല്‍ ശക്തിയായ ഒഴുക്കായിരുന്നു വെള്ളത്തിന്.
സാഹചര്യം മനസിലാക്കിയ വനംവകുപ്പ് ഉടന്‍ കെഎസ്ഇബിയെ ബന്ധപ്പെട്ടു. പെരിങ്ങൽ കുത്ത് അണക്കെട്ടിന്‍റെ ഷട്ടറുകൾ അടക്കണമെന്നായിരുന്നു അഭ്യർഥന. അൽപ സമയത്തെ കൂടിയാലോചനക്കു ഒടുവിൽ അനുകൂല മറുപടി വന്നു. പത്തേ കാലിനു പെരിങ്ങല്‍ക്കുത്തിന്‍റെ ഷട്ടറുകൾ അടഞ്ഞു. പുഴയിൽ വെള്ളം കുറഞ്ഞു. വനംവകുപ്പുകാർ പടക്കം പൊട്ടിച്ചു ആനയെ പേടിപ്പിച്ചു. വെള്ളം കുറഞ്ഞ പുഴയിലൂടെ ആന കാട്ടിലേക്കു മടങ്ങി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here