പമ്പയില്‍ ജലനിരപ്പുയരുന്നു; അയ്യപ്പഭക്തന്മാര്‍ക്ക് നിയന്ത്രണം

pamba

പമ്പാ നദിയില്‍ ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് അയ്യപ്പഭക്തന്മാര്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കും. പമ്പയ്ക്ക് കുറുകെയുള്ള പാലത്തില്‍ വെള്ളം കയറിയിട്ടുണ്ട്. പമ്പയിലും ത്രിവേണിയിലും വെള്ളം കര കവിഞ്ഞ് ഒഴുകുകയാണ്. 15ന് നിറപുത്തരി ചടങ്ങ് നടക്കാനിരിക്കുകയാണ് ശബരിമലയില്‍. എന്നാല്‍ ഭക്തരെ കര്‍ശനമായി നിയന്ത്രിക്കാനാണ് ദേവസ്വം ബോര്‍ഡിന്റേയും പോലീസിന്റേയും തീരുമാനം.

Top