Advertisement

മൂന്നാര്‍ പൂര്‍ണ്ണമായും ഒറ്റപ്പെട്ടു

August 14, 2018
Google News 0 minutes Read
munnar

കനത്ത മഴയില്‍ മൂന്നാര്‍ പൂര്‍ണ്ണമായും ഒറ്റപ്പെട്ടു. മൂന്നാറിന് സമീപം രണ്ടിടത്താണ് ഉരുള്‍പ്പൊട്ടിയത്.  സൈലന്റ് വാലിയിലും എന്‍ജിനീയറിംഗ് കോളേജിന് സമീപത്തുമാണ് ഉരുള്‍പ്പൊട്ടിയത്. മാട്ടുപ്പെട്ടി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടുണ്ട്. മൂന്നാമത്തെ ഷട്ടറും ഉടന്‍ ഉയര്‍ത്തുമെന്നാണ് സൂചന. റോഡുകളിലെല്ലാം വെള്ളക്കെട്ടാണ്. മാട്ടുപ്പെട്ടി ഡാമിന്റെ മൂന്നാം ഷട്ടറും ഉയര്‍ത്തുന്ന സാഹചര്യത്തില്‍ കനത്ത ജാഗ്രതാ നിര്‍ദേശമാണ് അധികൃതര്‍ നല്‍കുന്നത്.കുഞ്ചിത്തണ്ണി, കല്ലാര്‍കുട്ടി എന്നിവിടങ്ങളിലും ഷട്ടര്‍ തുറന്നാല്‍ വെള്ളം കയറും. മുതിരപ്പുഴ കരകവിഞ്ഞ് ഒഴുകുകയാണ്. പഴയ മൂന്നാറില്‍ കനത്ത വെള്ളപ്പൊക്കമാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here