Advertisement

എല്ലാവരും ഒത്തൊരുമിച്ച് നിന്നതിനാല്‍ ദുരന്തത്തിന്റെ ആഘാതം കുറഞ്ഞു: പിണറായി വിജയന്‍

August 15, 2018
Google News 0 minutes Read
pinarayiiiii

വലിയ പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിലാണ് നാട് സ്വാതന്ത്ര ദിനം ആഘോഷിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിന് തിരുവനന്തപുരത്ത് ദേശീയ പതാക ഉയര്‍ത്തി മുഖ്യമന്ത്രി തുടക്കം കുറിച്ചു. പ്രളയക്കെടുതിയില്‍ നാട് ഒരുമിച്ച് നിന്നതിനാല്‍ ദുരന്തത്തിന്റെ ആഘാതം കുറക്കാന്‍ സാധിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏത് ദുരന്തത്തേയും കൂട്ടായ്മയിലൂടെ നേരിടാന്‍ സാധിക്കുമെന്ന് ഇതിലൂടെ തെളിഞ്ഞിരിക്കുന്നതായും മുഖ്യമന്ത്രി തിരുവനന്തപുരത്ത് കൂട്ടിച്ചേര്‍ത്തു.

സ്വാതന്ത്ര്യ സമര കാലഘട്ടത്തില്‍ നമ്മുടെ നേതാക്കള്‍ വിഭാവനം ചെയ്ത ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കാന്‍ സാധിച്ചിട്ടുണ്ടോ എന്ന് ഈ സ്വാതന്ത്ര്യദിനാഘോഷ വേളയില്‍ ഓരോരുത്തരും പരിശോധിക്കണമെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. മതനിരപേക്ഷത നിലനിന്നാലേ സ്വാതന്ത്ര്യവും ജനാധിപത്യവും നിലനില്‍ക്കൂ എന്ന ചിന്ത ജനങ്ങളിലാകെ ഉണര്‍ത്താന്‍ സ്വാതന്ത്ര്യദിനാഘോഷം സഹായിക്കട്ടെ എന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here