മൂന്നാറില്‍ ഹോട്ടലിനു മുകളിലേക്ക് മണ്ണിടിഞ്ഞ് ഒരു മരണം

munnar

മൂന്നാറില്‍ ഹോട്ടലിനു മുകളിലേക്ക് മണ്ണിടിഞ്ഞ് ഒരു മരണം. മൂന്നാര്‍ ടൗണിലെ ശരവണഭവന്‍ ഹോട്ടല്‍ ജീവനക്കാരന്‍ തമിഴ്‌നാട് സ്വദേശി മദന്‍(30)-ാണ് മരിച്ചത്. 5 പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാട്ടുപ്പെട്ടി ഡാം തുറന്നതിനാല്‍ മൂന്നാറില്‍ കനത്ത വെള്ളക്കെട്ടാണ്. ഇതോടെ മൂന്നാര്‍ ഒറ്റപ്പെട്ടു.   ദേവികുളം റൂട്ടില്‍ ഗവ കോളേജിനു സമീപം മണ്ണിടിച്ചിലുണ്ടായി. ദേശീയ പാതയിലടക്കം ഗതാഗത സ്തംഭനമുണ്ട്.

Top