Advertisement

പത്തനംതിട്ടയിൽ നേവി സജ്ജം; ഒറ്റപ്പെട്ട് പോയവർക്ക് 8281292702 ഈ ന‌ന്പറിൽ വിളിക്കാം

August 15, 2018
Google News 0 minutes Read
kerala flood death toll touches 37

റാന്നിയിൽ നേവി സുസജ്ജമാണ്. പക്ഷേ ഇരുട്ടായതിനാൽ താഴെ സഹായം കാത്ത് നിൽക്കുന്നവരെ കണ്ടെത്താനാകാത്ത സ്ഥിതിയാണ്. രാത്രി ആര് വിളിച്ചാലും അവരോട് ടെറസിന് മുകളിൽ കയറി ഒരു ചെറിയ ടോർച്ച് അടിച്ച് നിൽക്കാൻ പറയാനാണ് ഇപ്പോൾ വന്ന നിർദ്ദേശം.നേവിയുടെ സഹായത്തിനായി വിളിക്കേണ്ട നമ്പര്‍ 8281292702. ഹെലികോപ്റ്ററിനെ ആകര്‍ഷിക്കാന്‍ ആകാശത്തേക്ക് പ്രകാശം തെളിക്കുക.

പ്രളയക്കെടുതിയിൽ വലയുന്ന പത്തനംതിട്ടയിലേക്ക് കൂടുതൽ കേന്ദ്ര സേനയെത്തും. പലയിടത്തും ആളുകള്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ്. പത്തനംതിട്ടയിലേക്ക് മാത്രമായി കൂടുതല്‍ കേന്ദ്രസേനയെ ഉടന്‍ അയക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.  പത്തനംതിട്ട ജില്ല പൂര്‍ണമായി ഒറ്റപ്പെട്ട അവസ്ഥയിലാണ്. വലിയ തോതില്‍ വീടുകളിലേക്ക് വെള്ളം കയറിയിരിക്കുന്ന അവസ്ഥയില്‍ കുട്ടികളും മുതിര്‍ന്നവരും അടക്കം നിരവധി പേരാണ് കുടുങ്ങി കിടക്കുന്നത്. ആറന്മുള എൻജിനീയറിംഗ് കോളേജിലെ ഹോസ്റ്റലിൽ വിദ്യാർത്ഥികൾ കുടുങ്ങി.

കണ്ട്രോൾ റൂം ഫോണ് നന്പർ:
കലക്ട്രേറ്റ്: 04682322515, 2222515, 8078808915
താലൂക്ക് ഓഫീസുകള്
കോഴഞ്ചരി: 04682222221
അടൂര്: 04734224826
കോന്നി: 04682240087
മല്ലപ്പള്ളി: 04692682293
റാന്നി: 04735227442
തിരുവല്ല:04692601303

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here