അമേരിക്കയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് വിലക്കേർപ്പെടുത്തും : തുർക്കി പ്രസിഡന്റ്

അമേരിക്കയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് വിലക്കേർപ്പെടുത്തുമെന്ന് തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ. അങ്കാറയിൽ നടന്ന ഒരു ചടങ്ങിലാണ് ഉർദുഗാന്റെ ആഹ്വാനം.
തുർക്കിക്ക് മേൽ അമേരിക്ക സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയതിനെ തുടർന്ന് തുർക്കി കറൻസിയായ ലിറയുടെ മൂല്യം കുത്തനെ ഇടിഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് അമേരിക്കക്കെതിരെ തുർക്കിയുടെ നീക്കം.
തുർക്കിയിൽ നിന്നുള്ള അലൂമിനിയം സ്റ്റീൽ കയറ്റുമതിയുടെ താരിഫ് അമേരിക്ക കുത്തനെ ഉയർത്തിയിരുന്നു. ഇതെതുടർന്നാണ് ഡോളറിനെ അപേക്ഷിച്ച് തുർക്കി കറൻസിയായ ലിറയുടെ മൂല്യം കുത്തനെ ഇടിഞ്ഞത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here