മാലക്കര സെന്റ് തോമസ് ഹോസ്പിറ്റലിന് സമീപം 5 അംഗ കുടുംബം കുടുങ്ങി കിടക്കുന്നു

മാലക്കര സെന്റ് തോമസ് ഹോസ്പിറ്റലിന് സമീപം 5 അംഗ കുടുംബം കുടുങ്ങി കിടക്കുന്നു. ചെങ്ങന്നൂർ നിന്നും കോലഞ്ചേരിക്ക് പോകുന്ന വഴിയില്ഡ സ്ഥിതി ചെയ്യുന്ന മാലക്കര സെന്റ് തോമസ് ഹോസ്പിറ്റൽ കഴിഞ്ഞ് ആറാമത്തെ വീട്ടിലാണ് കുടുംബം കുടുങ്ങി കിടക്കുന്നത്.
അഞ്ചംഗ കുടുംബത്തിൽ ആറ് മാസം പ്രായമായ കുഞ്ഞും ഉൾപ്പെടുന്നു. സമീപ പ്രദേശങ്ങളിൽ നിന്നെല്ലാം ദുരിതബാധിതരെ എയർലിഫ്റ്റ് ചെയ്തുവെങ്കിലും കുടുംബത്തിന് സഹായം ലഭിച്ചില്ല.
ഒന്നാം നില വെള്ളത്തിൽ മുങ്ങി തുടങ്ങിയതിനെ തുടർന്ന് കുടുംബം രണ്ടാമത്തെ നിലയിലേക്ക് കയറിയതോടെയാണ് കുടുങ്ങിയത്. മൂന്ന് ദിവസമായി കുടുങ്ങി കിടക്കുന്നതിനാൽ ഇവരുടെ പക്കലുള്ള ഭക്ഷണവും വെള്ളവുമെല്ലാം തീർന്നു. ഫോണും സ്വിച്ചോഫാണ്. ഇവർ അവസാനമായി ഈ നമ്പറിൽ നിന്നുമാണ് ബന്ധപ്പെട്ടത് – 8281094772
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here