പ്രാർത്ഥനകൾ ഫലിച്ചു; ക്യാമ്പിൽ ഒറ്റപ്പെട്ടുപോയ ഈ കുട്ടിയുടെ അമ്മയെ കണ്ടുകിട്ടി

ലോകമെമ്പാടുമുള്ള മലയാളികളുടെ പ്രാർത്ഥനകൾ ഒടുവിൽ ഫലം കണ്ടു. ചിത്രത്തിൽ കാണുന്ന കുട്ടിയുടെ മാതാവിനെ കണ്ടുകിട്ടി. ക്യാമ്പിലെത്തിയ മാതാവിന് കുഞ്ഞിനെ കൈമാറി.
മണിക്കൂറുകൾ മുമ്പാണ് കുഞ്ഞ് ക്യാമ്പിൽ ഒറ്റപ്പെട്ടു എന്ന വാർത്ത സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. കുഞ്ഞിന്റെ ചിത്രമടങ്ങുന്ന പോസ്റ്റ് ആയിരക്കണക്കിന് പേരാണ് പങ്കുവെച്ചത്. ദുരിതബാധിത പ്രദേശത്ത് നിന്നും നേവി ഹെലികോപ്റ്റർ രക്ഷപ്പെടുത്തിയ കുഞ്ഞിനെ അന്നമനടയിൽ സ്ഥിതി ചെയ്യുന്ന പുതുശ്ശേരി എൻഎൽപി സ്‌കൂൾ ക്യാമ്പിൽ എത്തിച്ചിരുന്നു.
എന്നാൽ മാതാപിതാക്കളോ മറ്റ് രക്ഷകർത്താക്കളോ ഇല്ലാതെ കുഞ്ഞ് ഒറ്റപ്പെട്ടുപോയിരുന്നു. ഇതേ തുടർന്ന് ക്യാമ്പ് അധികൃതർ കുഞ്ഞിന്റെ ചിത്രമെടുത്ത് സോഷ്യൽ മീഡിയയിൽ ഇടുകയായിരുന്നു. ഒടുവിൽ നീണ്ട തെരച്ചിലിന് വിരമാമിട്ട് കുഞ്ഞിന്റെ മാതാവ് ക്യാമ്പിലെത്തി കുഞ്ഞിനെ കൈപ്പറ്റി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here